ആ​പ്പി​നെ അ​ക​റ്റി​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്; ഡ​ൽ​ഹി​യി​ലെ ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും പോ​രാ​ടും

05:54 PM Aug 16, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: "ഇ​ന്ത്യ' സ​ഖ്യ​ത്തി​ലെ കൂ​ട്ടാ​ളി​യാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട് പോ​രാ​ടാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ഡ​ൽ​ഹി​യി​ലെ ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും പ്ര​താ​പ​ശാ​ലി​ക​ളാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നാ​യി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഏ​ഴ് മാ​സം അ​ക​ലെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പ് ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ലും കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.