കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തലശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. സി എട്ട് കോച്ചിന്റെ ചില്ലുകൾ പൊട്ടി. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു.
കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരയ്ക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.
വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്
05:40 PM Aug 16, 2023 | Deepika.com