കെ​എ​സ്ആ​ർ​ടി​സി: അ​ടു​ത്ത​യാ​ഴ്ച ശ​മ്പ​ളം പൂ​ർ​ണ​മാ​യി ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി

07:40 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത​യാ​ഴ്ച ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ളം പൂ​ർ​ണ​മാ​യി ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ധ​ന, ഗ​താ​ഗ​ത, തൊ​ഴി​ൽ മ​ന്ത്രി​മാ​രു​മാ​യി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ബാ​ല​ഗോ​പാ​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഓ​ണം അ​ല​വ​ൻ​സ് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹാ​യം ധ​ന​വ​കു​പ്പ് ന​ൽ​കു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഒ​റ്റ​ത്ത​വ​ണ​യാ​യി ത​ന്നെ എ​ല്ലാ മാ​സ​വും ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് മു​ൻ​പ് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഓ​ണ​ത്തി​ന് മു​മ്പ്‌ ജൂ​ലൈ​യി​ലെ ശ​മ്പ​ളം മു​ഴു​വ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. ജൂ​ലൈ മാ​സ​ത്തെ പെ​ൻ​ഷ​നും ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.