ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​നി​ലി​റ​ങ്ങാ​ന്‍ ഒ​രാ​ഴ്ച മാ​ത്രം, അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​രം

04:34 PM Aug 16, 2023 | Deepika.com
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​നി​ലി​റ​ങ്ങാ​ന്‍ ഒ​രാ​ഴ്ച മാ​ത്രം. ച​ന്ദ്ര​യാ​ന്‍-3ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​ര​മെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ. ച​ന്ദ്ര​ന് 117 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് ഇ​പ്പോ​ള്‍ പേ​ട​ക​മു​ള്ള​ത്.

വ്യാ​ഴാ​ഴ്ച വി​ക്രം ലാ​ന്‍​ഡ​ര്‍ പ്രൊ​പ്പ​ല്‍​ഷ​ന്‍ മൊ​ഡ്യൂ​ളി​ല്‍​നി​ന്ന് വേ​ര്‍​പെ​ടും. ഈ ​മാ​സം 23ന് ​വൈ​കീ​ട്ട് 5.40നാ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ലാ​ന്‍​ഡ​റും ലാ​ന്‍​ഡ​റി​നു​ള്ളി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന റോ​വ​റും ച​ന്ദ്ര​നി​ല്‍ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തും.

എ​ന്‍​ജി​നു​ക​ള്‍ ത​ക​രാ​റി​ലാ​യാ​ല്‍ പോ​ലും സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്താ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ലാ​ന്‍​ഡ​റി​നെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​മ​നാ​ഥ് നേരത്തെ വ്യ​ക്ത​മാ​ക്കിയിരുന്നു.

ജൂ​ലൈ 14ന് ​ഉ​ച്ച​യ്ക്ക് 2.35ന് ​ആ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ര​ണ്ടാം ന​മ്പ​ര്‍ ലോ​ഞ്ച് പാ​ഡി​ല്‍ നി​ന്നും ച​ന്ദ്ര​യാ​ന്‍-3 യു​മാ​യി വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ എ​ല്‍​വി​എം 3 റോ​ക്ക​റ്റ് കു​തി​ച്ചു​യ​ര്‍​ന്ന​ത്. ഈ ​മാ​സം ആ​റ്, ഒ​മ്പ​ത്, 14 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു പേ​ട​ക​ത്തി​ന്‍റെ ആ​ദ്യ മൂ​ന്ന് ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ബം​ഗ​ളു​രു​വി​ലെ ഐ​എ​സ്ആ​ര്‍​ഒ ടെ​ലി​മെ​ട്രി, ട്രാ​ക്കിംഗ് ആ​ന്‍​ഡ് ക​മാ​ന്‍​ഡ് നെ​റ്റ്‌വര്‍​ക് (ഇ​സ്ട്രാ​ക്) ഗ്രൗ​ണ്ട് സ്റ്റേ​ഷ​നാ​ണു പേ​ട​ക​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്.