പാ​വം പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ന്നു: മാ​സ​പ്പ​ടി വി​വാ​ദത്തിൽ ഇപി

06:27 PM Aug 16, 2023 | Deepika.com
കോ​ട്ട​യം: മാ​സ​പ്പ​ടി വി​വാ​ദം മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ടെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. ഇ​തി​നാ​യി ഒ​രു പാ​വം പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്തി​ഹ​ത്യ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി ഉപതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​പി. ക​രി​മ​ണ​ല്‍ ക​മ്പ​നി​യി​ല്‍ നി​ന്നും വാ​ങ്ങി​യ​ത് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഫീ​സ് ആ​ണ്. കൊ​ടു​ത്ത​വ​ര്‍​ക്കും വാ​ങ്ങി​യ​വ​ര്‍​ക്കും പ​രാ​തി ഇ​ല്ല എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന് സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വ​രു​ന്ന​താ​യി വി​വാ​ദം ഉ​യ​ര്‍​ന്നി​രു​ന്നു. എം​ആ​ര്‍​എ​ല്‍ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ ന​ല്‍​കി​യ​ത് 1.72 കോ​ടി രൂ​പ​യാ​ണ്. ഇ​ത് നി​യ​മ​വി​രു​ദ്ധ ഇ​ട​പാ​ടാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി ത​ര്‍​ക്ക പ​രി​ഹാ​ര ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു.

2017- 2020 കാ​ല​യ​ള​വി​ലാ​ണ് എ​സ്.​എ​ന്‍.​ശ​ശി​ധ​ര​ന്‍ ക​ര്‍​ത്താ​യു​ടെ ക​മ്പ​നി പ​ണം ന​ല്‍​കി​യ​ത്. പ്ര​മു​ഖ വ്യ​ക്തി​യു​മാ​യു​ള്ള ബ​ന്ധം പ​രി​ഗ​ണി​ച്ചാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നാ​ണ് ബോ​ര്‍​ഡി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

വീ​ണ​യും ഇ​വ​രു​ടെ സ്ഥാ​പ​ന​മാ​യ എ​ക്സാ​ലോ​ജി​ക്കും വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സി​എം​ആ​ര്‍​എ​ലു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​ത്. ഈ ​സേ​വ​ന​ങ്ങ​ള്‍ ഒ​ന്നും ന​ല്‍​കി​യി​ല്ല. എ​ന്നാ​ല്‍ ക​രാ​ര്‍ പ്ര​കാ​രം പ​ണം ന​ല്‍​കി​യെ​ന്ന് ക​ര്‍​ത്ത ആ​ദാ​യനി​കു​തി വ​കു​പ്പി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

പു​തു​പ്പ​ള്ളി​യി​ല്‍ ജ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്നും അ​ന്ത​രീ​ക്ഷം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും ഇ.പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.