പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

06:28 PM Aug 16, 2023 | Deepika.com
പ​യ്യ​ന്നൂ​ര്‍: പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്ന ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ പ​രാ​തി​യി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​രി​വെ​ള്ളൂ​രി​ലെ സി​ബി​ന്‍, ക​ക്ക​മ്പാ​റ​യി​ലെ ജി​തി​ന്‍, കു​രി​ശു​മു​ക്കി​ലെ പ്രി​യേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ മു​ന്‍ ആ​ര്‍​എ​സ്എ​സ് ജി​ല്ലാ കാ​ര്യ​വാ​ഹ​ക് പെ​രി​ങ്ങോം ആ​ല​ക്കാ​ട്ടെ ബി​ജു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 11ന് ​സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ന്ന​രു​കാ​ര​ന്താ​ട്ടി​ലെ സി.​വി.​ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​രു​വി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്നാ​ണ് ബി​ജു​വി​ന്‍റെ പ​രാ​തി.

അ​തേ​സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യെ​ന്ന ക​രി​വെ​ള്ളൂ​രി​ലെ സി​ബി​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ല​ക്കാ​ട്ടെ ബി​ജു​വി​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.