അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​വി​നെ പു​ല്ലു​കൊ​ടു​ത്ത് വ​രു​തി​യി​ലാ​ക്കി വി​ൽ​പ​ന; മെ​ഡി.​കോ​ള​ജി​ലെ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

01:15 PM Aug 16, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ ന​ട​ക്കു​ന്ന പ​ശു​വി​നെ പി​ടി​ച്ചു വി​റ്റ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്ഥി​രം ഡ്രൈ​വ​റാ​യ ബി​ജു മാ​ത്യു​വാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി കാ​ന്‍റീ​ന് സ​മീ​പം പ​ശു​വി​നെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നി​ട​യി​ലാ​ണ് ബി​ജു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കാ​ന്പ​സി​നു​ള്ളി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ശു​ക്ക​ളെ ഇ​യാ​ൾ പു​ല്ലും വെ​ള്ള​വും കൊ​ടു​ത്ത് ഇ​ണ​ക്കി​യെ​ടു​ക്കും. പി​ന്നീ​ട് ഇ​തി​നെ വി​ൽ​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ൽ ക​ന്നു​കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​താ​യി ഏ​റെ പ​രാ​തി​ക​ൾ മു​ൻ​പു പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ത​നി​ക്കു സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ണ്ടെ​ന്നും പെ​ട്ടെ​ന്നു പ​ണം വേ​ണ്ട​തി​നാ​ലാ​ണ് ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​തെ​ന്നു​മാ​ണ് ക​ച്ച​വ​ട​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ചി​ല​ർ ക​ന്നു​കാ​ലി​ക​ളെ കാ​ന്പ​സി​നു​ള്ളി​ലേ​യ്ക്ക് മേ​യാ​ൻ തു​റ​ന്നു​വി​ടാ​റു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. മു​ൻ​പു ക​ന്നു​കാ​ലി ശ​ല്യ​ത്തെ​പ്പ​റ്റി പ​രാ​തി​യു​യ​ർ​ന്ന​പ്പോ​ൾ ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ല​വ​ട്ടം ശ്ര​മം ന​ട​ത്തി​യി​ട്ടും വി​ജ​യി​ച്ചി​രു​ന്നി​ല്ല.

വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണു ക​ന്നു​കാ​ലി​ക​ളെ വി​റ്റി​രു​ന്ന​തെ​ന്നാ​ണു വി​വ​രം. പ​ശു​ക്ക​ൾ​ക്കു പു​റ​മേ പോ​ത്തു​ക​ളെ​യും എ​രു​മ​ക​ളെ​യു​മെ​ല്ലാം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നു കാ​ണാ​താ​യ​താ​യി നേ​ര​ത്തെ പ​രാ​തി​യു​ണ്ട്.