വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ട; ഇനിയങ്ങോട്ട് യുദ്ധം: കുഴല്‍നാടന്‍

01:07 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വിജിലന്‍സ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. താന്‍ ഭയപ്പെടുന്നില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ ഹര്‍ഷീന നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍റേയും അദ്ദേഹത്തിന്‍റെ സുഹൃത്ത് നരേന്ദ്ര മോദിയുടെയും കൈയിലാണ് അന്വേഷണ ഏജന്‍സികള്‍. സര്‍ക്കാരിന്‍റെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ ആളുകളെയും വേട്ടയാടുന്നെന്നും മാത്യു കുഴല്‍ നാടന്‍ വിമര്‍ശിച്ചു.

നേരത്തെ, നി​കു​തി വെ​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ൻ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നിരുന്നു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യും റി​സോ​ര്‍​ട്ടും സ്വ​ന്ത​മാ​ക്കി​യ​ത് നി​കു​തി വെ​ട്ടി​ച്ചാ​ണ്. 2021 മാ​ര്‍​ച്ച് 18ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ത്തി​ല്‍ 1.92 കോ​ടി രൂ​പ​യാ​ണ് വി​ല കാ​ണി​ച്ച​ത്.

അടുത്തദി​വ​സം ന​ല്‍​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ കാ​ണി​ച്ച വി​ല 3.5 കോ​ടി രൂ​പ​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സും വെ​ട്ടി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണമെന്നും മോ​ഹ​ന​ന്‍ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ വീണയ്ക്ക് എ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തു​കൊ​ണ്ട​ല്ല ഇ​പ്പോ​ള്‍ ഈ ​വി​ഷ​യം ആരോപിക്കുന്ന​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റിനെ ഒ​ഴി​കെ എ​ല്ലാ​വ​ര്‍​ക്കെ​തി​രെ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. അ​തു​കൊ​ണ്ട് പു​തി​യ ആ​ക്ഷേ​പ​ത്തി​നു​ള്ള മ​റു​പ​ടി​യ​ല്ല പ​രാ​തി​യെ​ന്നുമാണ് മോ​ഹ​ന​ന്‍ പറഞ്ഞത്.

എന്നാൽ താ​ന്‍ നി​കു​തി വെ​ട്ടി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ്ര​തി​ക​രി​ച്ചു. വെെകുന്നേരം നാലിന് കെപിസിസി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നൽകുമെന്നാണ് വിവരം.