തിരുവനന്തപുരം: വഴിത്തർക്കവുമായി ബന്ധപ്പെട്ട് വെള്ളറടയിൽ വൃദ്ധയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. നാലുമാസമായി നിലനിൽക്കുന്ന കേസിലെ എതിർ കക്ഷികളാണ് മർദ്ദിച്ചതെന്നാണ് പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദനമേറ്റത്.
നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ വഴിയുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേ നിലനിൽക്കുന്നതിനിടയിലാണ് സംഭവം.
കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയത്. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഇതുവരെ അവർ തയ്യാറായില്ലെന്നും മർദനമേറ്റവർ പറഞ്ഞു.
വഴിത്തർക്കം: വൃദ്ധയ്ക്കും മകൾക്കും മർദനം; പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി
12:42 PM Aug 16, 2023 | Deepika.com