മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് നീ​ക്കം

03:17 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​കു​തി വെ​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ന്ന​ക്ക​നാ​ലി​ല്‍ നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി എ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് നീ​ക്കം.

സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. വ​രും ദി​വ​സങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചേ​ക്കും.

വ​ക്കീ​ല്‍ഓ​ഫീ​സ് വ​ഴി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു എ​ന്ന പ​രാ​തി​യും വി​ജി​ല​ന്‍​സി​ന് മു​ന്നി​ലു​ണ്ട്. ചി​ന്ന​ക്ക​നാ​ലി​ല്‍ കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി നേ​ടി​യെ​ടു​ത്ത​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം.

നി​ല​വി​ല്‍ കെ​ട്ടി​ടം ഉ​ള്ള​ത് മ​റ​ച്ചു​വെ​ച്ച് പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ന്‍ അ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്യു കു​ഴ​ല്‍​നാ​ട​നെ​തി​രേ സി.​എ​ന്‍. മോ​ഹ​ന​ൻ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നിരുന്നു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യും റി​സോ​ര്‍​ട്ടും സ്വ​ന്ത​മാ​ക്കി​യ​ത് നി​കു​തി വെ​ട്ടി​ച്ചാ​ണ്. 2021 മാ​ര്‍​ച്ച് 18ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ധാ​ര​ത്തി​ല്‍ 1.92 കോ​ടി രൂ​പ​യാ​ണ് വി​ല കാ​ണി​ച്ച​ത്.

അടുത്തദി​വ​സം ന​ല്‍​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ കാ​ണി​ച്ച വി​ല 3.5 കോ​ടി രൂ​പ​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സും വെ​ട്ടി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണമെന്നും മോ​ഹ​ന​ന്‍ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ വീണയ്ക്ക് എ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തു​കൊ​ണ്ട​ല്ല ഇ​പ്പോ​ള്‍ ഈ ​വി​ഷ​യം ആരോപിക്കുന്ന​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റിനെ ഒ​ഴി​കെ എ​ല്ലാ​വ​ര്‍​ക്കെ​തി​രെ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. അ​തു​കൊ​ണ്ട് പു​തി​യ ആ​ക്ഷേ​പ​ത്തി​നു​ള്ള മ​റു​പ​ടി​യ​ല്ല പ​രാ​തി​യെ​ന്നുമാണ് മോ​ഹ​ന​ന്‍ പറഞ്ഞത്.

എന്നാൽ താ​ന്‍ നി​കു​തി വെ​ട്ടി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ്ര​തി​ക​രി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ കൃ​ത്യ​മാ​യി പ​ഠി​ച്ച് ബുധനാഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​രി​ച്ചു.