പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

01:26 PM Aug 16, 2023 | Deepika.com
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ11ന് കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിക്കുന്നത്.

ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തിയായിരിക്കും പത്രികാ സമര്‍പ്പണം.പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ജെ​യ്ക് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെകുന്നേരം നാലിന് മണര്‍കാട് ജംഗ്ഷനില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാലും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. ഇരുവരും രാവിലെ 11.30ന് പാമ്പാടി ബിഡിഒ മുമ്പാകെയാകും പത്രിക നല്‍കുക.

സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.