ജൂ​ലൈ​യി​ലെ ശ​മ്പ​ളംപോലും കി​ട്ടി​യി​ല്ല: കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​യ​നു​ക​ളു​മാ​യി മ​ന്ത്രി​ത​ല ച​ര്‍​ച്ച ഇ​ന്ന്

01:24 PM Aug 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഭ​ര​ണ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​മാ​യി ബു​ധ​നാ​ഴ്ച മ​ന്ത്രി​ത​ല ച​ര്‍​ച്ച ന​ട​ക്കും. ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ 26ന് ​സം​യു​ക്ത പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ര്‍​ച്ച.

ഗ​താ​ഗ​ത മ​ന്ത്രി ആന്‍റണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, തൊ​ഴി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ച​ര്‍​ച്ച. പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​മാ​സം 26 ന് പ്രഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​ല്‍ നിന്നും യൂ​ണി​യ​നു​ക​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ് ച​ര്‍​ച്ച​യു​ടെ ല​ക്ഷ്യം.

ശ​മ്പ​ള വി​ഷ​യ​ത്തി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം. ജൂ​ലൈ​യി​ലെ ശ​മ്പ​ളം ഈ ​മാ​സം പ​കു​തി ക​ട​ന്നി​ട്ടും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ആ​ദ്യ ഗ​ഡു​പോ​ലും ന​ല്‍​കാ​നാ​യി​ട്ടി​ല്ല. ഓ​ണം ബോ​ണ​സും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ​യും ഓ​ണ​ത്തി​ന് ജീ​വ​ന​ക്കാര്‍​ക്ക് ശ​മ്പ​ളം ല​ഭി​ച്ചിരു​ന്നി​ല്ല. ക​ട​യി​ല്‍ നി​ന്നും സാ​ധ​നം വാ​ങ്ങാ​ന്‍ കൂ​പ്പ​ണ്‍ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു മാ​നേ​ജ്‌​മെ​ന്‍റ് നി​ല​പാ​ട്.

അ​തേ​സ​മ​യം, ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച 30 കോ​ടി രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യാ​ല്‍ ആ​ദ്യ ഗ​ഡു ശ​മ്പ​ള​വി​ത​ര​ണം ഇ​ന്ന് തു​ട​ങ്ങി​യേ​ക്കും.