ദേ ​മെ​സി പി​ന്നേം; ഇ​ന്‍റ​ർ മ​യാ​മി ലീ​ഗ്സ് ക​പ്പ് ഫൈ​ന​ലി​ൽ

09:28 AM Aug 16, 2023 | Deepika.com
മ​യാ​മി: മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഗോ​ള​ടി തു​ട​ർ​ന്ന് ല​യ​ണ​ൽ മെ​സി. തു​ട​ർ​ച്ച​യാ​യ മ​ത്സ​ര​ത്തി​ലും മെ​സി ഗോ​ൾ നേ​ടി​യ​പ്പോ​ൾ ലീ​ഗ്സ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഫി​ല​ഡെ​ൽ​ഫി​യ ‌യൂ​ണി​യ​നെ 4-1ന് ​തോ​ൽ​പ്പി​ച്ച് ഇ​ന്‍റ​ർ മ​യാ​മി ഫൈ​ന​ലി​ൽ ക​ട​ന്നു.

20-ാം മി​നി​റ്റി​ൽ ടീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളാ​ണ് മെ​സി നേ​ടി​യ​ത്. മ​യാ​മി​ക്കു വേ​ണ്ടി​യു​ള്ള ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മെ​സി​ക്ക് ഇ​തോ​ടെ ഒ​മ്പ​ത് ഗോ​ളു​ക​ളാ​യി. മാ​ർ​ട്ടി​നെ​സ് (മൂ​ന്ന്), അ​ൽ​ബ (45), റൂ​യി​സ് (84) എ​ന്നി​വ​രാ​ണ് മ​യാ​മി​യു​ടെ മ​റ്റു ഗോ​ൾ​സ്കോ​റ​ർ​മാ​ർ.

മോ​ണ്ടെ​റി​യും നാ​ഷ്‌​വി​ല്ലെ​യും ത​മ്മി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി പോ​രാ​ട്ട​ത്തി​ലെ വി​ജ​യി​യെ മ​യാ​മി ഫൈ​ന​ലി​ൽ നേ​രി​ടും.