രു​ദ്ര​പ്ര​യാ​ഗി​ൽ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി

05:04 AM Aug 16, 2023 | Deepika.com
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്ര​പ്ര​യാ​ഗി​ൽ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ 52 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ദ്മ​ഹേ​ശ്വ​ർ താ​ഴ്‌​വ​ര​യി​ലെ ഗൗ​ണ്ട​ർ ഗ്രാ​മ​ത്തി​ലെ പാ​ലം ഒ​ലി​ച്ചു​പോ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​ര​വ​ധി ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ട​ത്.

എ​സ്ഡി​ആ​ർ​എ​ഫ് റെ​സ്ക്യൂ ടീം(​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന) ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ, ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​യി​ല്ല.

കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം എ​സ്ഡി​ആ​ർ​എ​ഫ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും കു​ടു​ങ്ങി​യ 52 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.