മ​ണി​പ്പു​രി​ൽ ക​ലാ​പ​ബാ​ധി​ത​ർ​ക്കാ​യി വീ​ടു​ക​ൾ ഒ​രു​ങ്ങു​ന്നു

12:57 AM Aug 16, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി വീ​ടു​ക​ൾ ഒ​രു​ങ്ങു​ന്നു. മൂ​വാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​കു​ന്ന​ത്. അ​ഞ്ച് ഇ​ട​ങ്ങ​ളി​ൽ വീ​ട് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ജൂ​ൺ 26നു ​ത​ന്നെ പ​ണി തു​ട​ങ്ങി​യ​താ​യി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ള്ള മ​ണി​പ്പു​ർ പോ​ലീ​സ് ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പി. ​ബ്രൊ​ജേ​ന്ദ്ര പ​റ​ഞ്ഞു. ഇം​ഫാ​ൽ ഈ​സ്റ്റി​ലെ സ​ജീ​വ ജ​യി​ലി​നു സ​മീ​പം 200 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

തൗ​ബാ​ലി​ലെ യെ​ത്തീ​ബി ലോ​കോ​ളി​ൽ നാ​നൂ​റു വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ബി​ഷ്ണു​പു​രി​ലെ ക്വാ​ക്ത​യി​ൽ 120 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു. ഇം​ഫാ​ൽ വെ​സ്റ്റി​ലെ സി​കാ​മി, ഇം​ഫാ​ൽ ഈ​സ്റ്റി​ലെ ക്വാ​ത്വ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ലാ​പ​ബാ​ധി​ത​ർ​ക്കാ​യി വീ​ടു​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്.

ഹൈ​വേ​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തി​നാ​ൽ നി​ർ​മാ​ണ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ക ഏ​റെ ദു​ഷ്ക​ര​മാ​ണ്. ഇ​തി​നു​പു​റ​മേ സം​ഘ​ർ​ഷ​വും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.