സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​നെ​ത്തി​യ വ്യാ​ജ സൈ​നി​ക​ൻ പി​ടി​യി​ൽ

11:48 PM Aug 15, 2023 | Deepika.com
ഭു​വ​നേ​ശ്വ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​നി​ടെ സൈ​നി​ക യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ വ്യാ​ജ ജ​വാ​ൻ പി​ടി​യി​ൽ.

ഒ​ഡീ​ഷ​യി​ലെ പു​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. താ​ലാ​ബാ​നി​യ പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഖും​ഭാ​ർ​പ​ദ സ്വ​ദേ​ശി​യാ​യ വ്യാ​ജ​ൻ പി​ടി​യി​ലാ​യ​ത്.

സൈ​നി​ക​വേ​ഷം ധ​രി​ച്ച ഗ്രൗ​ണ്ടി​ലെ​ത്തി​യ ഇ​യാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക മേ​ഖ​ല​യി​ലാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. ഏറെനേരം മു​ഖം​മ​റ​ച്ച് നി​ന്ന്, സം​ശ​യാ​സ്പ​ദ​മാ​യ പെ​രു​മാ​റ്റം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി എ​ന്തി​നാ​ണ് സൈ​നി​ക​വേ​ഷം ധ​രി​ച്ച് ഗ്രൗ​ണ്ടി​ലെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.