ഹൈദരാബാദ്: കാമുകിയെ കാണാനായി അർധരാത്രി ഫ്ലാറ്റിലെത്തിയ യുവാവ് കാമുകിയുടെ പിതാവിനെ ഭയന്ന് ടെറസിൽ ഒളിക്കവേ കാൽവഴുതി താഴേക്ക് വീണുമരിച്ചു.
ഹൈദരാബാദ് സ്വദേശിയായ ഷൊയ്ബ്(20) എന്ന യുവാവ് ആണ് ദാരുണാന്ത്യത്തിന് ഇരയായത്. ബോറബന്ദ മേഖലയിലെ പാർപ്പിടസമുച്ചയത്തിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
കാമുകിയുമായി സല്ലപിക്കാൻ പിസയുമായി അവരുടെ ഫ്ലാറ്റിലേക്ക് പോയതാണ് ഷൊയ്ബ്. കെട്ടിടത്തിന്റെ ടെറസിൽ ഇരുവരും സംസാരിച്ച് നിൽക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവിന്റെ കാൽപ്പെരുമാറ്റം കേട്ട് ഇയാൾ ഭയചകിതനായി.
ഒളിച്ചിരിക്കാനായി കെട്ടിടത്തിന്റെ വശത്തേക്ക് ഓടിമാറിയ ഷൊയ്ബ് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ കേബിളുകളിൽ പിടിച്ചുകിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് പതിക്കുകയായിരുന്നു.
ഷൊയ്ബിനെ ഉടനടി സമീപത്തുള്ള ഒസ്മാനാബാദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ, മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷൊയ്ബിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കാമുകിയുടെ അച്ഛനെ ഭയന്ന് ടെറസിൽ ഒളിച്ച യുവാവ് വീണുമരിച്ചു
10:13 PM Aug 15, 2023 | Deepika.com