തൃ​ശൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ മ​റ്റൊ​രു ബ​സി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

09:49 PM Aug 15, 2023 | Deepika.com
തൃ​ശൂ​ർ: തൃ​പ്ര​യാ​റി​ൽ സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലേ​ക്ക് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഒ​ല്ലൂ​ർ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി ക​വി​ത, പു​ത്ത​ൻ​പീ​ടി​ക വ​ള്ളൂ​ർ സ്വ​ദേ​ശി കു​ട്ട​ൻ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ഴു​വി​ൽ സ്വ​ദേ​ശി​നി ഷ​ഹ​ന, പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ദി​യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തൃ​പ്ര​യാ​ർ പാ​ല​ത്തി​ൽ വ​ച്ച് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തൃ​പ്ര​യാ​ർ - തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മേ​രി​മാ​ത എ​ന്ന ബ​സി​ന് പിറ​കി​ലേ​ക്ക് ശി​ൽ​പി എ​ന്ന ബ​സ് ഇ​ടി​ച്ച് കയറുകയായിരുന്നു.