ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മു​ഹ​മ്മ​ദ് ഹ​ബീ​ബ് അ​ന്ത​രി​ച്ചു

11:20 PM Aug 15, 2023 | Deepika.com
ഹൈദരാബാദ്: ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മു​ഹ​മ്മ​ദ് ഹ​ബീ​ബ്(74) അ​ന്ത​രി​ച്ചു. ഡി​മ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1965 മു​ത​ൽ 1976 വ​രെ ദേ​ശീ​യ കു​പ്പാ​യം അ​ണി​ഞ്ഞ ഹ​ബീ​ബ് 1970-ലെ ​ബാ​ങ്കോ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഫു​ട്ബോ​ൾ ജീ​വി​തം ആ​രം​ഭി​ച്ച ഹ​ബീ​ബ് ഈ​സ്റ്റ് ബം​ഗാ​ളി​നൊ​പ്പം കോ​ൽ​ക്ക​ത്ത​യി​ലെ​യും രാ​ജ്യ​ത്തെ​യും പ്ര​മു​ഖ ട്രോ​ഫി​ക​ളെ​ല്ലാം സ്വ​ന്ത​മാ​ക്കി. മോ​ഹ​ൻ ബ​ഗാ​ൻ, മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ടിം​ഗ്, ഈ​സ്റ്റ് ബം​ഗാ​ൾ എ​ന്നീ മു​ന്ന് കോ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രെ​യും ന​യി​ച്ച നാ​യ​ക​നെ​ന്ന ഖ്യാ​തി​യും ഹ​ബീ​ബി​നു​ണ്ട്.