മാ​സ​പ്പ​ടി വി​വാ​ദം: ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

07:42 PM Aug 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ​എ​തി​ർ​പ്പി​ല്ല. തെ​റ്റു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കാം. എ​ന്നാ​ൽ ന​ട​ക്കു​ന്ന​ത് ക​ള്ള​പ്ര​ചാ​ര​വേ​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളു​ടെ കാ​ര്യ​ത്തി​ലെ നി​ല​പാ​ട് ത​ന്നെ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ള​ത്. കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ വ​ല​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ത മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. ഇ​തു​പോ​ലെ വെ​റെ എ​വി​ടെ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ടി​ക​ൾ വാ​ങ്ങി ത​ല​ക്കെ​ട്ട് തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.