പാറ്റ്ന: ബിഹാറിലെ സമസ്തിപുരിൽ കന്നുകാലിക്കടത്ത് സംഘം പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി.
മോഹൻപുർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നന്ദകിഷോർ യാദവ് ആണ് കൊല്ലപ്പെട്ടത്. പാറ്റ്നയിലെ ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യാദവ് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച വൈകിട്ടാണ് യാദവിന് വെടിയേറ്റത്. നളന്ദ മേഖലയിൽ നിന്നുള്ള കാലിക്കടത്ത് സംഘത്തിലെ മൂന്ന് പേരെയും ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും യാദവ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കൂട്ടാളികളെ പിടികൂടാനുള്ള റെയ്ഡിനിടെയാണ് കാലിക്കടത്ത് സംഘത്തിൽപ്പെട്ടവർ പോലീസിന് നേരെ വെടിയുതിർത്തത്.
ബിഹാറിൽ കന്നുകാലിക്കടത്തുകാർ പോലീസുകാരനെ വെടിവച്ച് കൊന്നു
07:40 PM Aug 15, 2023 | Deepika.com