റ​ഷ്യ​യി​ലെ പെ​ട്രോ​ൾ ബ​ങ്കി​ൽ സ്ഫോ​ട​നം; 35 പേ​ർ മ​രി​ച്ചു

10:37 PM Aug 15, 2023 | Deepika.com
മോ​സ്കോ: റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദ​ഗേ​സ്താ​ൻ റി​പ്പ​ബ്ലി​ക്കി​ലെ പെ​ട്രോ​ൾ ബ​ങ്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 115 പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

മാ​ഖ്ചാ​ഖ്‌​ല പ​ട്ട​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. മേ​ഖ​ല​യി​ലെ കാ​ർ വ​ർ​ക്‌​ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്തം പെ​ട്രോ​ൾ ബ​ങ്കി​ലേ​ക്ക് പ​ട​ർ​ന്ന് സ്ഫോ​ട​ന​മാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്താ​കെ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. പ​രി​ക്കേ​റ്റ​വ​രെ അ​ധി​കൃ​ത​ർ എ​യ​ർ‌​ലി​ഫ്റ്റ് ചെ​യ്ത് മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 11 പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.