എ​ല്ലാ​വ​ർ​ക്കും നീ​തി ഉ​റ​പ്പാ​ക്ക​ണം: ഏ​ക​പ​ക്ഷീ​യ അ​റ​സ്റ്റും കെ​ട്ടി​ടം പൊ​ളി​ക്ക​ലും പ​രാ​മ​ർ​ശി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ്

09:50 PM Aug 15, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഏ​ക​പ​ക്ഷീ​യ​മാ​യ അ​റ​സ്റ്റു​ക​ളും കെ​ട്ടി​ടം പൊ​ളി​ക്ക​ലും പ​രാ​മ​ർ​ശി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. എ​ല്ലാ​വ​ർ​ക്കും നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നീ​തി​ക്കാ​യി കാ​ത്തു നി​ൽ​ക്കു​ന്ന അ​വ​സാ​ന ആ​ൾ​ക്കും അ​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഊ​ന്നി​പ്പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം.

ന​മ്മു​ടെ കോ​ട​തി​ക​ൾ എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ കോ​ട​തി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം പ​രി​ഷ്ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. നീ​തി ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ശ​ക്തി. സ്വ​ത്തു​ക്ക​ൾ അ​ന്യാ​യ​മാ​യി ക​ണ്ടു​കെ​ട്ട​ൽ, ഏ​ക​പ​ക്ഷീ​യ​മാ​യ അ​റ​സ്റ്റ്, ഭീ​ഷ​ണി​പ്പെ​ടു​ത്തി കെ​ട്ടി​ടം പൊ​ളി​ക്കു​ക എ​ന്നി​വ ഉ​ണ്ടാ​വു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ജ​ഡ്ജി​മാ​രി​ൽ ആ​ശ്വാ​സം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​വ​ചി​ക്ക​പ്പെ​ട്ട പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ജു​ഡീ​ഷ​റി​ക്ക് സ​വി​ശേ​ഷ​മാ​യ അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.