സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​നി​ടെ മ​ധ്യ​പ്ര​ദേ​ശ് ആ​രോ​ഗ്യ മ​ന്ത്രി​യും സ്പീ​ക്ക​റും കു​ഴ​ഞ്ഞു​വീ​ണു

07:42 PM Aug 15, 2023 | Deepika.com
ഭോ​പ്പാ​ൽ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​നി​ടെ മ​ധ്യ​പ്ര​ദേ​ശ് ആ​രോ​ഗ്യ മ​ന്ത്രി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റും വേ​ദി​ക​ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. റൈ​സ​ണി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​പ്ര​ഭു​റാം ചൗ​ധ​രി കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ച്ച​തി​നാ​ൽ ഭോ​പ്പാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ക്കു​ന്പോ​ൾ മ​ന്ത്രി പ്ര​ഭു​റാം ചൗ​ധ​രി ഒ​ന്ന​ര മ​ണി​ക്കൂ​ർ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് പാ​സ്റ്റി​നു ശേ​ഷം അ​ദ്ദേ​ഹം അ​സ്വ​സ്ഥ​നാ​കു​ക​യും വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

മൗ​ഗ​ഞ്ജി​ലെ വേ​ദി​യി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണു സ്പീ​ക്ക​ർ ഗി​രീ​ഷ് ഗൗ​ത​മി​ന‌ു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം പ്ര​സം​ഗി​ക്കാ​ൻ ത​യാ​റാ​കു​ന്ന​തി​നി​ടെ സ്പീ​ക്ക​ർ ത​ള​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മെ​ത്തി അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചു. സ്പീ​ക്ക​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണു വി​വ​രം.