വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡ്; ര​ണ്ട് പ​ല​സ്തീ​നി യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു

06:19 PM Aug 15, 2023 | Deepika.com
ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​റീ​ക്കോ പ​ട്ട​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ട് പ​ല​സ്തീ​നി യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഖു​സേ​യ് അ​ൽ വാ​ലാ​ജി(16), മു​ഹ​മ്മ​ദ് ന​ജൂം(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ജെ​റീ​ക്കോ​യി​ലെ അ​ഖാ​ബ ജ​ബ​ർ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ നെ​ഞ്ചി​ൽ വെ​ടി​യേ​റ്റാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. ഇ​രു​വ​രെ​യും ഉ​ട​ന​ടി സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​സ്രേ​യേ​ൽ സേ​ന​യ്ക്ക് നേ​രെ പ്ര​ത്യാ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​വ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തോ​യെ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.