ക​ലാ​പ​കാ​രി​ക​ള്‍ സ്ത്രീ​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്തി​ന്?-ഇ​റോം ശ​ര്‍​മി​ള

02:39 PM Aug 15, 2023 | Deepika.com
കൊ​ച്ചി മ​ണി​പ്പു​രി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ വി​വി​ധ സം​സ​ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഇ​റോം ശ​ര്‍​മി​ള. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ണി​പ്പു​രി​ലേ​ക്ക് പോ​ക​ണ​മെ​ന്നും സാ​ധാ​ര​ണ ജ​ന​ത​യ്ക്ക് സു​ര​ക്ഷ ഉ​റ​പ്പു​ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ വു​മ​ണ്‍ ഇ​ന്ത്യ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ​യു​ക​യാ​യി​രു​ന്നു ഇ​റോം ശ​ര്‍​മി​ള. ക​ലാ​പ​കാ​രി​ക​ള്‍ സ്ത്രീ​ക​ളെ മാ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്തി​നെ​ന്നു ചോ​ദി​ച്ച അ​വ​ര്‍ ക​ലാ​പ​ത്തി​ന് പി​ന്നാ​ലെ മ​ണി​പ്പു​രി​നെ​പ്പ​റ്റി ഓ​ര്‍​ക്കു​മ്പോ​ള്‍ വേ​ദ​ന​യും ദുഃ​ഖ​വു​മു​ണ്ടെ​ന്നും പ​റ​ഞ്ഞു.

ക​ലാ​പ കാ​ല​ത്ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ഇ​തൊ​ന്നും മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗ് കേ​ട്ടി​ല്ല. അ​ദ്ദേ​ഹം യ​ഥാ​ര്‍​ഥ നേ​താ​വ​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പാ​വ​യാ​ണ് എ​ന്നും അ​വ​ര്‍ വി​മ​ര്‍​ശി​ച്ചു. മ​ണി​പ്പു​രി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റില്‍ മി​ണ്ടി​യി​ല്ലെ​ന്നും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

താ​ന്‍ ഇ​നി മ​ണി​പ്പു​രി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്നും മ​ണി​പ്പു​രി​നെ മ​ന​സി​ല്‍ നി​ന്ന് മ​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കു​ടും​ബ​ത്തോ​ടൊ​പ്പം ബം​ഗ​ളു​രു​വി​ലാ​ണ് ഇ​റോം ശ​ര്‍​മി​ള ഇ​പ്പോ​ള്‍.