ആ​ല​പ്പു​ഴ​യി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി ക​ട​ലി​ല്‍ വീ​ണ് മ​രി​ച്ചു

06:42 PM Aug 15, 2023 | Deepika.com
ആ​ല​പ്പു​ഴ: ക​ട​ലി​ല്‍ പോ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി വ​ള്ള​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ന​യ്ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍(38) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തു​നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ചാ​ണ് അ​പ​ക​ടം. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി ഇ​യാ​ള്‍ ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

നീ​ന്ത​ല്‍ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും കാ​ലി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ​തി​നാ​ല്‍ ര​ക്ഷ​പെ​ടാ​നാ​യി​ല്ല. മ​റ്റ് മ​ത്സ​തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.