മ​ഴ​യു​ടെ ദൗ​ര്‍​ല​ഭ്യം; വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടിയേ​ക്കും

06:41 PM Aug 15, 2023 | Deepika.com
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ നി​ര​ക്ക് കൂ​ട്ടി​യേ​ക്കും. പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും.

മ​ഴ കു​റ​ഞ്ഞ​തി​നാ​ല്‍ ദി​വ​സം 10 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി പു​റ​ത്തു​നി​ന്ന് അ​ധി​ക​മാ​യി വാ​ങ്ങേ​ണ്ടി വ​രു​ന്ന​തു​മൂ​ലം വൈ​ദ്യു​തി ബോ​ര്‍​ഡ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 1000 കോ​ടി​യു​ടെ ഇ​ല​ക്ട്രി​സി​റ്റി കെ​എ​സ്ഇ​ബി വി​റ്റി​രു​ന്നു.

നി​ല​വി​ല്‍ വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​യ്ക്ക് തീ​രു​മാ​ന​മി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നും തീ​രു​മാ​ന​മാ​യി​ല്ല.

വൈ​ദ്യു​തി ക്ഷാ​മ​ത്തെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ന്‍ ബോ​ര്‍​ഡി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഉ​യ​ര്‍​ന്ന നി​ര​ക്ക് ന​ല്‍​കി വൈ​ദ്യു​തി വാ​ങ്ങു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തെ നി​ര​ക്ക് കൂ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു.