ഹിമാചലിൽ വ്യാപക മഴക്കെടുതി; മരണം 51 ആയി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

11:55 AM Aug 15, 2023 | Deepika.com
ഷിംല: മഴക്കെടുതി രൂക്ഷമായ ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 51 ആയി. ഷിംലയിൽ തകർന്ന ശിവക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 13 മൃതദേഹങ്ങൾ പുറത്തെടുത്തു.

15ഓളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും 19 പേർ മരിച്ചു. ആകെ 112 ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. 58 ഇടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി.

നിരവധി വീടുകളും പാലങ്ങളും കന്നുകാലി ഷെഡുകളും മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. 7000ൽ അധികം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.