ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് ജവാൻമാർക്ക് വീരമൃത്യൂ

11:22 AM Aug 15, 2023 | Deepika.com
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യൂ. ജാർഖണ്ഡ് ജാഗ്വാർ സേനാംഗങ്ങളായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി വടക്കൻ സിംഗ്ഭും ജില്ലയിലെ ടോൻഡോ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.