സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ നി​റ​വി​ല്‍ രാ​ജ്യം; ചെ​ങ്കോ​ട്ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി

09:10 AM Aug 15, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: 77-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ നി​റ​വി​ല്‍ രാ​ജ്യം. ചെ​ങ്കോ​ട്ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഗാ​ര്‍​ഡ് ഓ​ഫ് ന​ല്‍​കി ആ​ദ​രി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ക് 3,ധ്രു​വ് എ​ന്നി​വ ത​ത്സ​മ​യം പു​ഷ്പ വൃ​ഷ്ടി ന​ട​ത്തി.​

പ​ത്താം ത​വ​ണ​യാ​ണ് മോ​ദി ചെ​ങ്കോ​ട്ട​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​ണ്. 2047 വ​രെ​യു​ള്ള രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ ഊ​ന്നി​യാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം.

മ​ണി​പ്പു​ര്‍ ക​ലാ​പ​വും ഏ​ക വ്യ​ക്തി നി​യ​മ​വും ഉ​യ​ര്‍​ത്തി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ല്‍ എ​ത്തി അ​ദ്ദേ​ഹം വേ​ദി വി​ടു​ന്ന​തു​വ​രെ നാ​ലു ത​ല​ങ്ങ​ളി​ല്‍ അ​തീ​വ സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചെ​ങ്കോ​ട്ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ക്കു​ന്പോ​ള്‍ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ കൊ​ടി​ക​ളോ പ്ല​ക്കാ​ര്‍​ഡു​ക​ളോ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കു പ്ര​ത്യേ​ക പാ​സ് ഉ​ള്ള വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ ചെ​ങ്കോ​ട്ട, രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ മേ​ഖ​ല​ക​ളി​ലൂ​ടെ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ചെ​ങ്കോ​ട്ട​യി​ല്‍ ആ​ഘോ​ഷം ന​ട​ക്കു​ന്ന സ​മ​യ​ത്തും അ​തി​നു​മു​ന്പു​മാ​യി ന​ഗ​ര​ത്തി​ല്‍ ക​ര്‍​ശ​ന ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ചെ​ങ്കോ​ട്ട​യി​ലും ഡ​ല്‍​ഹി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ള്ള റോ​ഡു​ക​ളി​ലും നാ​ളെ രാ​വി​ലെ യാ​ത്ര ഒ​ഴി​വാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.