ലോ​ക്കോ പൈ​ല​റ്റി​ന്‍റെ അ​തീ​വ ജാ​ഗ്ര​ത: ര​ക്ഷി​ച്ച​ത് വീ​ട്ട​മ്മ​യു​ടെ ജീ​വ​ൻ

09:07 AM Aug 15, 2023 | Deepika.com
കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ അ​തീ​വ ജാ​ഗ്ര​ത​യാ​ൽ ര​ക്ഷി​ച്ച​ത് ഒ​രു വീ​ട്ട​മ്മ​യു​ടെ ജീ​വ​ൻ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പ​ന​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ സം​ഭ​വം.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റ് ആ​ണ് റെ​യി​ൽ​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ പാ​ള​ത്തി​ന് സ​മീ​പം വീ​ഴു​ന്ന​ത് ക​ണ്ട​ത്.

ലോ​ക്കോ പൈ​ല​റ്റ് പെ​ട്ടെ​ന്ന് സ​ന്ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് എ​ത്തി വീ​ട്ട​മ്മ​യെ പാ​ള​ത്തി​നു സ​മീ​പ​ത്തു നി​ന്നും എ​ടു​ത്തു​മാ​റ്റി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​രെ​ത്തി വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ച്ച​ഭാ​ഷി​ണി​യു​ടെ ക്ര​മാ​തീ​ത​മാ​യ ശ​ബ്ദം കാ​ര​ണ​മാ​ണ് ട്രെ​യി​ൻ വ​രു​ന്ന ശ​ബ്ദം കേ​ൾ​ക്കാ​തെ പോ​യ​തെ​ന്ന് വീ​ട്ട​മ്മ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.