കേസ് ഡയറി ഹാജരാക്കാൻ നിർദേശം
12:55 AM Oct 20, 2017 | Deepika.com
തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരായ കേസിന്റെ ഡയറി ഹാജരാക്കാൻ കോടതി നിർദേശം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. നേരത്തെ കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹർജിയുടെ തുടർവാദത്തിനിടെയാണ് കോടതി ഈ നിർദേശം നൽകിയത്. പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.