തിരുവനന്തപുരം: സോളാർ പാർക്ക് നിർമിക്കുന്നതിന് കാസർഗോഡ് ഹോസ്ദുർഗ് താലൂക്കിൽ 250 ഏക്കർ ഭൂമി റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിനു നൽകാൻ മന്ത്രിസഭാ അനുമതി നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമായിരിക്കും. ഇപ്പോൾ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂമിയിൽ സോളാർ പാർക്ക് മാത്രമേ നിർമിക്കാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിനു നൽകുന്നത്.
കെഎസ്ഇബിയുടെ പ്രസരണസംവിധാനത്തിന്റെ വോൾട്ടേജ് വർധിപ്പിക്കാൻ കഴിയുന്ന ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈൻസ് പാക്കേജ്, ഉത്തരമേഖല എച്ച്ടിഎൽഎസ് പാക്കേജ് എന്നീ പ്രവൃത്തികൾ കരാറുകാരെ ഏൽപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഏറനാട് ലൈൻസ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണു ചെലവ്. ട്രാൻസ്ഗ്രിഡ് പദ്ധതി 2021 മാർച്ചിനു മുൻപു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
കാസർഗോഡ് സോളാർ പാർക്കിന് 250 ഏക്കർ ഭൂമി
12:51 AM Oct 20, 2017 | Deepika.com