ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് ഒരുലക്ഷം രൂപയും ജില്ലാതലത്തിൽ 25000 രൂപ വീതമുള്ള 14 അവാർഡുകളും 10000 രൂപ വീതമുള്ള 25 പ്രോത്സാഹന സമ്മാനങ്ങളും നല്കും.
പ്രായമായ പരന്പരാഗത ജൈവകർഷകർ, ഒൗഷധ സസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാർഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. നവംബർ 30 നകം കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കണ് വീനർ, ശ്രീകോവിൽ, മുഹമ്മ പിഒ, ആലപ്പുഴ-688525 എന്ന നന്പരിൽ ലഭിക്കണം. ഫോണ്: 9447114526.
അക്ഷയശ്രീ അവാർഡിന് അപേക്ഷിക്കാം
12:23 AM Oct 20, 2017 | Deepika.com