കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനിയറിംഗ് കോളജും ഐ എസ് ആർ ഒ-ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്പേസ് എക്സ്പോ - 2017 ന് തുടക്കമായി.
കാഞ്ഞിരപ്പളളി ബിഷപ് മാർ മാത്യു അറയ്ക്കലിന്റ അധ്യക്ഷതയിൻ ചേർന്ന യോഗത്തിൽ ലിക്വിഡ് പ്രെപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ എസ്. സോമനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്തു. അമൽജ്യോതി കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രൻസിപ്പൽ ഡോ. സെഡ്. വി. ളാകപ്പറന്പിൽ, മെറ്റലർജി വിഭാഗം മേധാവി പ്രഫ. കെ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ സെക്ഷനുകളിലായിഎസ്. സോമനാഥ്, ഡോ എ.കെ അഷറഫ് എന്നിവർ ക്ലാസുകൾ നയിച്ചു.
വിവിധ ഉപഗ്രഹ മോഡലുകൾ, ക്രയോജനിക് എൻജിനുകൾ, വിവിധതരം സെൻസറുകൾ എന്നിവ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ ദ്വിദിന പ്രദർശനം ഇന്നു സമാപിക്കും.
കാഞ്ഞിരപ്പളളി അമൽജ്യോതിയിൽ സ്പേസ് എക്സ്പോ
12:23 AM Oct 20, 2017 | Deepika.com