കൊച്ചി: ആധാരം തയാറാക്കൽ ലൈസൻസിനുളള പരീക്ഷ ഡിസംബർ 23-ന് നടത്തും. അപേക്ഷാ ഫോറം എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും (keralaregistrat ion.go v.in) ലഭിക്കും.
അപേക്ഷാ ഫീസ് 300 രൂപ. ഈ മാസം 21-ന് വൈകുന്നേരം മൂന്നിന് മുന്പായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. വിശദവിവരങ്ങൾക്ക് അടുത്ത സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക.
ആധാരം ലൈസൻസിനുളള പരീക്ഷ: 21 വരെ അപേക്ഷിക്കാം
12:18 AM Oct 20, 2017 | Deepika.com