കോഴിക്കോട്: സോളാർ അന്വേഷണ സംഘത്തിനെതിരേ സർക്കാർ നടപടി സ്വീകരിച്ചത് ആഗ്രഹിച്ച റിപ്പോർട്ട് നൽകാത്തതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ റിപ്പോർട്ട് സർക്കാർ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണ്. അതാണ് നേതാക്കൾക്കെതിരേയും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കാൻ കാരണമായത്. സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിജിപി ഹേമചന്ദ്രൻ സർക്കാരിന് നൽകിയ കത്ത് യുഡിഎഫ് പറഞ്ഞ വാക്കുകൾ ശരിവയ്ക്കുന്നതാണ്. സോളാർകമ്മീഷൻ റിപ്പോർട്ട് നൽകാത്തതുംപ്രതികാരനടപടിയാണ്-അദ്ദേഹം പറഞ്ഞു.
ആഗ്രഹിച്ച റിപ്പോർട്ട് കിട്ടാതെ വന്നതിനാൽ നടപടി: എം.എം. ഹസൻ
01:21 AM Oct 19, 2017 | Deepika.com