കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വേങ്ങര നിയോജക മണ്ഡലം നിലവിൽ വന്നതു മുതൽ ലീഗിന് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ട് ഇത്തവണയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നേതാക്കൾ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോർച്ചയുണ്ടായെന്ന പ്രചാരണം തെറ്റാണ്. കെ.എൻ.എ. ഖാദറിന് ലഭിച്ച ഭൂരിപക്ഷം ചെറുതായി കാണേണ്ടതില്ലെ ന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോർന്നില്ല: ഹൈദരലി തങ്ങൾ
01:13 AM Oct 19, 2017 | Deepika.com