എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ശബരിമല മേൽശാന്തി, അനീഷ് നന്പൂതിരി മാളികപ്പുറം മേൽശാന്തി

12:46 AM Oct 18, 2017 | Deepika.com
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ശ്രീ​ അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യി അ​നീ​ഷ് ന​ന്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തും ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​രു​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തൃ​ശൂ​ർ ചാ​ല​ക്കു​ടി കൊ​ട​ക​ര മം​ഗ​ല​ത്ത് അ​ഴ​ക​ത്തു​മ​ന അം​ഗ​മാ​ണ് ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം വാ​രി​ക്കു​ളം ഇ​ല്ല​ത്തെ അം​ഗ​മാ​ണ് മാ​ളി​ക​പ്പു​റം നിയുക്ത മേ​ൽ​ശാ​ന്തി അ​നീ​ഷ് ന​ന്പൂ​തി​രി.

രാ​വി​ലെ സ​ന്നി​ധാ​ന​ത്തു പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷ​മാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ൽ​ശാ​ന്തി ടി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന 14 അം​ഗ പ​ട്ടി​ക​യി​ലെ ഒ​ന്പ​താം പേ​രു​കാ​ര​നാ​യി​രു​ന്നു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ സൂ​ര്യ അ​നൂ​പ് ശ​ർ​മ​യെ​ന്ന കു​ട്ടി​യാ​ണ് ന​റുക്കെ​ടു​ത്ത​ത്.

ര​ണ്ട് വെ​ള്ളി​ക്കു​ട​ങ്ങ​ളി​ലൊ ന്നി​ൽ മേ​ൽ​ശാ​ന്തി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന 14 പേ​രു​ക​ളും മ​റ്റൊ​ന്നി​ൽ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യെ​ന്ന് എ​ഴു​തി​യ ഒ​രു കു​റി​പ്പും 13 ശൂ​ന്യ​പേ​പ്പ​റു​ക​ളും നി​ക്ഷേ​പി​ച്ചാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

ആ​ദ്യ കു​ട​ത്തി​ൽ​നി​ന്നു പേ​രും ര​ണ്ടാം കു​ട​ത്തി​ൽ ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്നെ​ഴു​തി​യ കു​റി​പ്പും ഒ​ന്നി​ച്ചെ​ത്തു​ന്പോ​ൾ മാ​ത്ര​മേ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​കൂ. 11-ാം തവണ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യു​ടെ പേ​രും ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി എ​ന്നെ​ഴു​തി​യ പേ​രും ഒ​ന്നി​ച്ചെ​ത്തി.
മാ​ളി​ക​പ്പു​റ​ത്ത് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ഹൃ​ദ്യ വ​ർ​മ എ​ന്ന കു​ട്ടി​യും ന​റു​ക്കെ​ടു​ത്തു. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യെ ന​റു​ക്കെ​ടു​ത്ത അ​തേ രീ​തി​യി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. 12 പേ​രു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​നു​ണ്ടാ​യി​രു​ന്ന​ത്. പ​ട്ടി​ക​യി​ലെ പ​ത്താം​പേ​രു​കാ​ര​നാ​യ അ​നീ​ഷ് ന​ന്പൂ​തി​രി​യു​ടെ പേ​ര് മൂ​ന്നാ​മ​ത് ന​റു​ക്കെ​ടുത്തതിനൊപ്പം മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ​ന്ന കു​റി​പ്പും ന​റു​ക്കെ​ടു​ത്തു.

അ​ടു​ത്ത വൃ​ശ്ചികം ഒ​ന്നു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​രു​വ​രു​ടെ​യും നി​യ​മ​നം. തു​ലാം 30നു ​രാ​ത്രി പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കും.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ജ​യ് ത​റ​യി​ൽ, കെ. ​രാ​ഘ​വ​ൻ, ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ജി​ല്ലാ ജ​ഡ്ജി എ​സ്. മ​നോ​ജ്, ദേ​വ​സ്വം ബോ​ർ​ഡ് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ഡി.​പി. രാ​മ​രാ​ജ​പ്രേ​മ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ന​റു​ക്കെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി.