ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
12:30 AM Oct 18, 2017 | Deepika.com
തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ആശംസകള്‍ നേര്‍ന്നു. ‘ ദീപങ്ങളുടെ ഈ സവിശേഷ ഉത്സവം ലോകത്തും നമ്മുടെ ഹൃദയങ്ങളിലും ആഹ്ലാദത്തിന്റെയും ഒരുമയുടെയും സ്നേഹത്തിന്റെയും പ്രകാശം ചൊരിയട്ടെ. എല്ലാവര്ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു’ - അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.