തിരുവനന്തപുരം: സിപിഎം വിശ്വസിക്കുന്നത് അക്രമരാഷ്ട്രീയത്തിലാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസുകളിൽ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനും ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി വിജയനും സിപിഎമ്മിനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ചു പറയാൻ അവകാശമില്ല. കേരളത്തിൽ ബിജെപിക്കു മാത്രമേ മൂല്യാധിഷ്ഠിത രാഷ്ട്രീയം പറയാൻ കഴിയൂ എന്നും കുമ്മനം കൂട്ടിച്ചേർത്തു. ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, അശ്വനി കുമാർ ചൗബേ, അൽഫോന്‍സ് കണ്ണന്താനം, എംപിമാരായ റിച്ചാർഡ് ഹേ, സുരേഷ് ഗോപി, ഒ. രാജഗോപാൽ എംഎൽഎ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ, ബിഡിജെസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ജെആർഎസ് അധ്യക്ഷ സി.കെ. ജാനു തുടങ്ങിയവർ പങ്കെടുത്തു.
മൂല്യാധിഷ്ഠിത രാഷ്ട്രീയം ബിജെപിയുടേതു മാത്രം: കുമ്മനം
12:30 AM Oct 18, 2017 | Deepika.com