കാസർഗോഡ്: കുഴൽപ്പണ വിതരണക്കാരനെ നാലംഗസംഘം പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദിനെ (42)യാണ് ആക്രമിച്ച് പണം കവർന്നത്. ഉളിയത്തടുക്കയിൽവച്ചാണ് മുഹമ്മദിനെ നാലംഗ സംഘം കാറിൽ ബലമായി പിടിച്ചുകയറ്റിയത്.
പരിക്കേറ്റ മുഹമ്മദിനെ വിദ്യാനഗർ എഎസ്ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക ചികിത്സ നൽകിയശേഷം ചോദ്യംചെയ്തു. മുഹമ്മദ് പരാതി നൽകിയാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
കുഴൽപ്പണക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
12:30 AM Oct 18, 2017 | Deepika.com