കോട്ടയം: കോട്ടയം അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ യോഗം ഇന്നു തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തും. രാവിലെ 10.30ന് ചേരുന്ന യോഗം കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
കാർഷിക മേഖലയിലെ പ്രതിസന്ധിയും നൂതന സാധ്യതകളും തുടങ്ങിയ ആനുകാലിക വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരായ ഫാ. തോമസ് പ്രാലേൽ, ഡോ. ജോസ് ജയിംസ് എന്നിവർ അറിയിച്ചു.
പാസ്റ്ററൽ കൗൺസിൽ ഇന്ന്
12:02 AM Oct 18, 2017 | Deepika.com