തിരുവനന്തപുരം: കേരള ഗവണ്മെന്റ് നഴ്സസ് ആൻഡ് പബ്ലിക് ഹെല്‍ത്ത് നഴ്സ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡിനും സ്കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു എല്ലാ ഗ്രൂപ്പും സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്എസ്എല്‍സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുളളതാണ് കാഷ് അവാര്‍ഡ്. കോഴ്സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കും. അഡ്മിഷന് കിട്ടി രണ്ട് മാസത്തിനകമോ നവംബര്‍ മുപ്പതിനകമോ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം-01 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
സ്കോളര്‍ഷിപ്പിനും കാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു
11:45 PM Oct 17, 2017 | Deepika.com