പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജിയുടെ സഹകരണത്തോടെ ക്ലബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പ്രഫഷണൽസ് കേരള ചാപ്റ്റർ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പത്മശ്രീ തങ്കം ഇ ഫിലിപ്പ് സ്മാരക അഖില കേരള ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരം 21ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിജയികൾക്ക് ട്രോഫിയും പ്രശസ്തി പത്രവും 10,001 രൂപ കാഷ് അവാർഡും നൽകും.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ബിരുദ, ഡിപ്ലോമ വിദ്യാർഥികൾ കോളജ് മേധാവി സാക്ഷ്യപ്പെടുത്തിയ കത്തുമായി രാവിലെ ഒൻപതിന് എത്തിച്ചേരണം. ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സമ്മേളനത്തിൽ 2016-17 അധ്യയന വർഷത്തിലെ ലൈഫ് ടൈം അച്ചീവ്മെന്റ്, ചാന്പ്യൻ ഓഫ് ക്വാളിറ്റി, ഇമർജിംഗ് ഷെഫ് എന്നീ അവാർഡുകൾ നൽകി കേരളത്തിലെ ഹോട്ടൽ പ്രഫഷണൽമാരെ ആദരിക്കും. ഫോൺ: 9995969755.
ചൂണ്ടച്ചേരി കോളജിൽ മാസ്റ്റർ ഷെഫ് മത്സരം
11:45 PM Oct 17, 2017 | Deepika.com