തൃശൂർ: പി. പദ്മരാജന്റെ ഓർമയ്ക്കായി പദ്മരാജൻ സ്മാരക സമിതി ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരം സലിം ഇന്ത്യക്ക്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രാധാലക്ഷ്മി പദ്മരാജൻ അധ്യക്ഷയും സാഹിത്യ വിവർത്തകൻ എൻ. മൂസക്കുട്ടി, സിന്ധു ലോഹിതദാസ് എന്നിവർ അംഗങ്ങളുമായ മൂന്നംഗ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. നവംബർ 18നു പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ എം.ടി. വാസുദേവൻ നായർ പദ്മരാജൻ അനുസ്മരണ പ്രഭാഷണം നടത്തും.
പദ്മരാജൻ പുരസ്കാരം സലിം ഇന്ത്യക്ക്
11:28 PM Oct 17, 2017 | Deepika.com