ചങ്ങനാശേരി: ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാപ്@കാന്പസ് പദ്ധതിയുടെ ഏകദിനശില്പശാല ചെത്തിപ്പുഴ സർഗക്ഷേത്ര കോണ്‍ഫറൻസ് ഹാളിൽ നടന്നു.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ ശില്പശാല നയിച്ചു. സർഗക്ഷേത്ര രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ സിഎം ഐ, ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സിഎംഐ., മെഡിമിക്സ് സെയിൽസ് മാനേജർ റ്റി. സുരേഷ്, വേൾഡ് മലയാളി കൗണ്‍സിൽ ജോ. സെക്രട്ടറി വിജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ.വിജയ പുതുശേരി, സിസ്റ്റർ ക്രിസ്റ്റി മരിയ എസ്എച്ച്, വർഗീസ് ആന്റണി, സന്തോഷ് അറയ്ക്കൽ, സിറിയക് ചാഴികാടൻ, അനു ജേക്കബ്, ജോമോൻ വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി. ക്യാപ് @കാന്പസ് സമഗ്ര കാൻസർ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയന്പത് പ്രതിനിധികൾ ശില്പശാലയിൽ സംബന്ധിച്ചു.
പദ്ധതിയുടെ ഭാഗമായി സ്കൂൾ തലത്തിൽ ബോധവത്കരണ സെമിനാർ കാരുണ്യനിധി രൂപീകരണം, സ്തനാർബുധ ബോധവത്കരണം ആൽബം തയാറാക്കൽ മത്സരം, ബോധവത്കരണ ദിനാചരണം, മുടി-വിഗ്ദാനം, പ്രദർശനങ്ങൾ എന്നിവയാണു സ്കൂൾ കോളജ് തലത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയിൽ നിങ്ങൾക്കും പങ്കാളികളാകാം. ദീപിക ഫ്രണ്ട്സ് ക്ലബ്, റെസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവയുടെ നേതൃത്വത്തിലും പദ്ധതി ഏറ്റെടുക്കാം. ഫോൺ: 7025078283, 0481 2726481.
ക്യാപ്@കാന്പസ് ശില്പശാല ഡോ. വി.പി. ഗംഗാധരൻ നയിച്ചു
12:48 AM Oct 17, 2017 | Deepika.com