പത്തനംതിട്ട: റോഡിൽ കെട്ടിയിരുന്ന പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ സ് കൂട്ടർ യാത്രക്കാരൻ മരിച്ചു. ചന്നീർക്കര മലങ്കുറ്റിയിൽ പുത്തൻപുരയിൽ തമ്പിയാണ് (43) മരിച്ചത്. അമ്പലത്തുംപാടിനും ആലുങ്കുറ്റി റോഡിനും ഇടയിൽ നീട്ടി കെട്ടിയിരുന്ന പശുവിന്റെ കയർ സ്കൂട്ടറിൽ കുരുങ്ങിയതിനെ തുടർന്ന് മറിഞ്ഞു വീണ തമ്പിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
അബോധാവസ്ഥയിൽ റോഡിൽ കിടന്ന തമ്പിയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ 12ന് ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന തമ്പി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മേസ്തിരിപ്പണിക്കാരനായിരുന്നു.
സംസ്കാരം നാളെ 11.30ന് പമ്പുമല കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ : ചിഞ്ചു, ചിന്നു. മരുമകൻ: റിനു.
പശുവിന്റെ കയർ കുരുങ്ങി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
12:21 AM Oct 17, 2017 | Deepika.com