തൃശൂർ: പുത്തേഴത്ത് ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുത്തേഴൻ സ്മാരക പുരസ്കാരം ഈ വർഷം പ്രഫ. എം.കെ. സാനുവിനു നല്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
നാളെ വൈകുന്നേരം നാലിനു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ചെറുകഥാകൃത്ത് വൈശാഖൻ പുരസ്കാരം സമ്മാനിക്കും. മുൻ നിയമസഭാസ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടൻ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. വിജയനാരായണമേനോൻ, ജനറൽ സെക്രട്ടറി പി. ശശിധര മേനോൻ, സെക്രട്ടറി പി. ജി. കുമാർ മേനോൻ എന്നിവർ പങ്കെടുത്തു.
പുത്തേഴൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിന്
12:10 AM Oct 17, 2017 | Deepika.com